കൽപറ്റ: കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങി നിർത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ടൂറിസം എന്ന് സർക്കാർ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ അതിന്റെ പുരോഗതിക്ക് ആവശ്യമായ എല്ലാവിധ നടപടികളും ഭരണകൂടം കൃത്യമായി നടപ്പാക്കാറുണ്ട്. എന്നാൽ അതിനൊരു അപവാദമെന്ന് പറയാൻ കഴിയുന്ന സംഭവവികാസമാണ് വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ അനിശ്ചിത കാലത്തേക്കുള്ള അടച്ചിടൽ. വയനാട്ടിൽ നിന്ന് അധിക ദൂരമില്ലാത്ത പ്രമുഖ ടൂറിസം കേന്ദ്രമായ ഊട്ടി കുറച്ചു നാൾ മുൻപ് വരെ വിനോദ സഞ്ചരികളാൽ നിറഞ്ഞിരുന്നു. എന്നാൽ അനിയന്ത്രിതമായ സഞ്ചാരികളുടെ വരവ് മൂലം ഇവിടെ അടുത്തിടെ ഇ- പാസ് ഏർപ്പെടുത്തിയതോടെ വലിയ തിരിച്ചടിയാണ് ടൂറിസം മേഖല നേരിടുന്നത്, അതേ പാതയിലാണ് വയനാടും ഇപ്പോൾ നീങ്ങുന്നത്. ഊട്ടിക്ക് സമാനമായി വയനാട്ടിലും നിയന്ത്രണങ്ങൾ ടൂറിസത്തെ ബാധിക്കുന്നു എന്നാണ് ആരോപണം.
Posted inUncategorized